ഒമിക്രോണ്‍: രാത്രി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Update: 2021-12-30 01:16 GMT

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന രാത്രി നിയന്ത്രണം ഇന്ന് ഡിസംബര്‍ 30 മുതല്‍ നിലവില്‍ വരും. ജനുവരി 2 വരെയാണ് നിയന്ത്രണം ബാധകമാവുക.

രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. രാത്രി പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണം. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.

ഈ ദിവസങ്ങളില്‍ എല്ലാ തരം ജാതി, മത, സമുദായ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലും നിരോധിച്ചിട്ടുണ്ട്. എല്ലാ ആള്‍ക്കൂട്ട പരിപാടികളും ഒഴിവാക്കണം.

ബാറുകള്‍, ഹോട്ടലുകള്‍, മറ്റ് കടകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

പുതുവല്‍സ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ്. നടപടി.