ഒമിക്രോണ്‍: കൊവിഡ് ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

Update: 2021-12-07 08:25 GMT

മുബൈ: മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്നും രണ്ട് ഡോസുകള്‍ക്കിടയിലുളള സമയം നാല് ആഴ്ചയാക്കണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആദിത്യ താക്കറെ. വാക്‌സിന്‍ ഡോസ് സ്വകരിക്കാവുന്ന കുറഞ്ഞ പ്രായം 15 വയസ്സായി പുതുക്കി നിശ്ചയിക്കാനും മന്ത്രി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഒമിക്രോണുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യവിദദ്ധരുമായി ആലോചിച്ച ശേഷമാണ് മന്ത്രി ഈ മൂന്ന് ആവശ്യങ്ങളും മുന്നോട്ട് വച്ചത്.

മുന്‍നിര പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഈ വര്‍ഷം ആദ്യത്തിലാണ് വാക്‌സിന്‍ നല്‍കിയത്. അവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. കുറഞ്ഞ പ്രായം 15 ആക്കുക വഴി സെക്കന്‍ഡറി സ്‌കൂളുകളിലും ജൂനിയര്‍ കോളജുകളിലും പോകുന്ന കുട്ടികളെ സുരക്ഷിതരാക്കാന്‍ കഴിയുമെന്നും രണ്ട് ഡോസുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു മാസമായാല്‍ രോഗപ്രതിരോധം ശക്തമാവുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്, 10 പേര്‍ക്ക്. രാജ്യത്തെ ആകെ രോഗികള്‍ 23.  

Tags:    

Similar News