തമിഴ്‌നാട്ടിലും തെലങ്കാനയിലും ബംഗാളിലും ഒമിക്രോണ്‍; രാജ്യത്തെ ആകെ രോഗബാധിതര്‍ 60

Update: 2021-12-15 18:21 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 60ആയി.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്. ഇന്ന് നാല് പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സ്ത്രീയും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. മൂന്ന് പേരും 16-67 വയസ്സിനിടയിലുള്ളവരാണ്.

ബംഗാളില്‍ ഏഴ് വയസ്സുകാരനായ ഒരു ആണ്‍കുട്ടിക്കാണ് ഒമിക്രോണ്‍ കൊവിഡ് സ്ഥിരീകരിച്ചത്. മുര്‍ഷിദാബാദ് ജില്ലയിലെ ഈ ആണ്‍കുട്ടി ഏതാനും ദിവസം മുമ്പാണ് അബൂദബിയില്‍ നിന്ന് നാട്ടിലെത്തിയത്.

തമിഴ്‌നാട്ടിലെ ആദ്യ കേസ് നൈജീരിയന്‍ പൗരനാണ്.

തെലങ്കാനയില്‍ രണ്ട് കേസുകളില്‍ ഒന്ന് കെനിയക്കാരനും രണ്ടാമന്‍ സൊമാലിയക്കാരകനുമാണ്.

കേരളത്തില്‍ നാല് പേര്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ കണക്കുകള്‍:

മഹാരാഷ്ട്ര: 32

രാജസ്ഥാന്‍: 17

ഗുജറാത്ത്: 4

കര്‍ണാടക: 3

കേരളം: 5

ആന്ധ്രാപ്രദേശ്: 1

ഡല്‍ഹി: 6

ചണ്ഡീഗഡ്: 1

പശ്ചിമ ബംഗാള്‍: 1

തെലങ്കാന: 2

തമിഴ്‌നാട്: 1

Tags: