നേപ്പാളിലും ഒമിക്രോണ്‍; രോഗം ബാധിച്ചത് രണ്ട് വിദേശികള്‍ക്ക്

Update: 2021-12-06 09:37 GMT

കാഠ്മണ്ഡു: നേപ്പാളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് 66ഉം 77ഉം വയസ്സുള്ള രണ്ട് വിദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരുമിച്ചാണ് നേപ്പാളിലെത്തിയത്.

രോഗം ബാധിച്ച രണ്ട് പേരെയും സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ദേശീയ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലാണ് ജീനോം സ്വീക്വന്‍സിങ് നടത്തിയത്. ഇന്നലെ വൈകീട്ടാണ് ഫലം ലഭിച്ചത്.

ഒമിക്രോണ്‍ ജാഗ്രത പാലിക്കേണ്ട കൊവിഡ് വകഭേദമാണെന്ന് കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.

യുഎസ്, യൂറോപ്യന്‍ യൂനിയന്‍, കാനഡ, ഇസ്രായേല്‍, ആസ്‌ത്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കൊവിഡ് ഒമിക്രോണ്‍ ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു.  

Tags: