ഒമാനില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതര്‍ 2568 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശികളും 21പേര്‍ സ്വദേശികളുമാണ്.

Update: 2020-05-03 09:21 GMT

മസ്‌കത്ത്: ഒമാനില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതര്‍ 2568 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശികളും 21പേര്‍ സ്വദേശികളുമാണ്.

1806 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ചികില്‍സയിലിരുന്ന 12 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ നാല് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെയുള്ള എട്ടു വിദേശികളുമാണ് മരിച്ചത്. പുതിയ രോഗികളില്‍ 72 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.

അതേസമയം രാജ്യത്ത് 750 പേര്‍ സുഖം പ്രാപിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍-1,769. വിവിധ വിലായത്തുകളിലെ രോഗബാധിതര്‍, സുഖംപ്രാപിച്ചവര്‍: മത്ര- 1,381 (368), സീബ്-204 (80) ബൌഷര്‍-129, (70) ഖുറിയാത്- 2 (0) അമിറാത്-38 (10).



Tags:    

Similar News