ഒമാനില്‍ 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-01-04 11:57 GMT

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,29,584 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 106 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 1,22,372 പേര്‍ പൂര്‍ണ്ണമായി കോവിഡ്മുക്തരായി. അതോടൊപ്പം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലം ആകെ 1502 പേര്‍ രാജ്യത്ത മരണപ്പെട്ടിട്ടുണ്ട്.

അതേസമയം കോവിഡ് വാക്‌സിന് ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുത്തവര്‍ക്കാര്‍ക്കും പാര്‍ശ്വഫലങ്ങളോ അല്ലെങ്കില്‍ അലര്‍ജി പോലുള്ളവയോ റിപോര്‍ട്ട് ചെയ്യതിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളൂ.