മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 544 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് മരണവും റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,01,814 ആയി. അതേസമയം 304 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 90,600 ആയി. 88.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 985 ആയി. നിലവില്‍ 535 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.