കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍(89) അന്തരിച്ചു. വടകരയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം ദ്രോണാചാര്യ, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ പി ടി ഉഷയുടെ പരിശീലകനായിരുന്നു അദ്ദേഹം.
രാജ്യം ദ്രോണാചാര്യയും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. 1985ലെ പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്കാണ് ലഭിച്ചത്.
രണ്ട് ഒളിമ്പിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ്, തുടങ്ങിയ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പരിശീലനകനായിട്ടുണ്ട്.