വെള്ളക്കെട്ടില്‍ വീണ് മരിച്ചു
രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു.
കോഴിക്കോട്: കാക്കൂര്‍ രാമല്ലൂരില്‍ വയോധികന് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് കാക്കൂര്‍ വില്ലേജ് ഓഫിസര്‍ വിനീത അറിയിച്ചു.