ഡല്‍ഹിയില്‍ 'എണ്ണമഴ': അഗ്നിശമന വിഭാഗത്തിലേക്ക് പരാതികളുടെ പ്രളയം

Update: 2020-11-15 15:32 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം കൊണ്ട് പൊറുതി മുട്ടുന്ന ഡല്‍ഹിയില്‍ ഞായറാഴ്ച വൈകീട്ട് പെയ്ത മഴയില്‍ എണ്ണയുടെ അംശമെന്ന് പരാതി. ഇത് സംബന്ധിച്ച് നിരവധി ഫോണ്‍കോളുകളാണ് അഗ്നിശമന സേനകളുടെ ഓഫിസുകളിലേക്ക് ലഭിക്കുന്നത്.

ഇന്ന് വൈകീട്ടാണ് മഴ തുടങ്ങിയത്. മഴയില്‍ എണ്ണയ്ക്കു സമാനമായ എന്തോ കൂടി അടങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി. കൂടുതലും ബൈക്ക് യാത്രികരാണ് പരാതിയുമായെത്തിയത്. എണ്ണയുടെ സാന്നിധ്യം ഓടിക്കൊണ്ടിരിക്കുന്ന ബൈക്കുകള്‍ നിരത്തില്‍ നിന്ന് തെന്നിമാറാന്‍ കാരണമാവുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

അതേസമയം അഗ്നിശമന നിയോഗിച്ച അഞ്ചംഗ സംഘത്തിന് അസാധാരണമായതൊന്നും കണ്ടെത്താനായിട്ടില്ല. മഴയില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിയാനായിട്ടില്ല.

വായുമലിനീകരണം വര്‍ധിച്ച സാഹചര്യത്തിലായിരിക്കും പുതിയ പ്രതിഭാസത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഗ്നിശമന ഓഫിസുകളില്‍ മാത്രമല്ല, ആംബുലന്‍സ് ട്രോമ സര്‍വീസുകളിലേക്കും ഇതേ പരാതികള്‍ പോയിട്ടുണ്ട്.

കൂടുതല്‍ അേേന്വഷണം നടത്തുമെന്ന് ഫയര്‍സര്‍വീസ് മേധാവി ഗാര്‍ഗ് പറഞ്ഞു.

Tags:    

Similar News