കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും കുംഭമേള 30 വരെ തുടരുമെന്ന് അധികൃതര്‍

കഴിഞ്ഞ ദിവസങ്ങളില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. നാലായിരത്തിലധകം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2021-04-15 19:06 GMT

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഹരിദ്വാറിലെ മഹാ കുംഭമേള അവസാനിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. കുംഭമേള അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ മേള തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതിനാല്‍ കുംഭമേള അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിവിധ ഹിന്ദുമത നേതാക്കള്‍ കുംഭമേള തുടരുമെന്ന് അറിയിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. നാലായിരത്തിലധകം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 14 ഹിന്ദു സംഘടനകളുടെ പൊതുവേദിയുടെ നേതാവായ നരേന്ദ്ര ഗിരി, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പടരാന്‍ സാധ്യതയുള്ളതിനാല്‍ കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. കുംഭമേള കഴിഞ്ഞെത്തുന്നവരെ അതത് സംസ്ഥാനങ്ങളിലേക്ക് പ്രവേശിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.




Tags:    

Similar News