ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,582 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
സജീവ രോഗികള്‍ 44,513 കടന്നു. സജീവ രോഗികളും ആകെ രോഗികളും തമ്മിലുള്ള അനുപാതം 0.06 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനം. 24 മണിക്കൂറിനുള്ളില്‍ 316179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനം.
4,435 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി.
24 മണിക്കൂറഇനുള്ളില്‍ 3,16,179 പരിശോധനകള്‍ നടത്തി.
195.07 കോടി വാക്‌സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.
ശനിയാഴ്ച 8,329 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,757.