മൂന്നിയൂരില്‍ ഒഡീഷ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി

ഒഡീഷ സ്വദേശിയായ ലച്ചാമ മാജ്(43)നെയാണ് അതേ റൂമില്‍ താമസിച്ചിരുന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

Update: 2020-02-27 02:55 GMT

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴിസില്‍ വെട്ടിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലച്ചാമ മാജ്(43)നെയാണ് അതേ റൂമില്‍ താമസിച്ചിരുന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ഒഡീഷ സ്വദേശി ബുട്ടി ബാഗി(44) തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു.



Tags:    

Similar News