ഭുവനേശ്വര്‍: ഒഡീഷയില്‍ 594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,17,239 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ഒഡീഷയില്‍ ഇതുവരെ 3088839 പേര്‍ രോഗമുക്തരായി. നിലവില്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 6629 പേരാണ് ചികില്‍സയിലുള്ളത്.
14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഖുര്‍ദ ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബധിച്ചത്, 56. സുന്ദര്‍ഘര്‍ 55, കട്ടക്ക് 55, ബാലങ്കിര്‍ 42, മയൂര്‍ഭന്‍ജ് 42, ആന്‍ഗുല്‍ 37, പുരി 37, ബാലസോര്‍ 34 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗബാധിതരുടെ കണക്ക്.