ഒഡീഷ: 642 പേര്‍ക്ക് കൊവിഡ്, സജീവ കേസുകള്‍ 6,821

Update: 2020-11-24 16:39 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 3,06,726 കൊവിഡ് മുക്തരാണ് ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സജീവ രോഗികളുടെ എണ്ണം 6,821 ആയി.

കിയോജഝാര്‍, സുന്ദര്‍ഗര്‍, ഖുര്‍ദ, അന്‍ഗുല്‍, നാപഡ ജില്ലകളാണ് കൊവിഡ് ബാധയില്‍ മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ കിയോജഝാറില്‍ 70ഉം നാപഡയില്‍ 69ഉം സുന്ദര്‍ഗറില്‍ 66ഉം ഖുര്‍ദയില്‍ 62ഉം ആന്‍ഗുലില്‍ 46ഉം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് നിലവില്‍ 374 പേരാണ് ക്വാറന്റീനിലുള്ളത്. അതില്‍ 268 പേര്‍ നാട്ടില്‍ നിന്നുതന്നെ രോഗം പകര്‍ന്നുകിട്ടിയെന്ന് സംശയിക്കുന്നവരാണ്.

ജനങ്ങള്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.