ഒഡീഷയില്‍ അടുത്ത നിയമസഭാ സമ്മേളനം സെപ്റ്റംബര്‍ 30നുള്ളില്‍

Update: 2020-08-18 18:25 GMT

ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം പുനഃരംഭിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 30 നുള്ളില്‍ അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് നീക്കമെന്ന് സ്പീക്കര്‍ സുര്‍ജ്യ നാരായണ്‍ പത്രൊ പറഞ്ഞു.

കൊവിഡ് നിബന്ധനകള്‍ക്ക്് വിധേയമായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമായിരിക്കും സമ്മേളന നടപടികള്‍ നടത്തുക. എന്നാല്‍ എവിടെയാണ് സമ്മേളനം ചേരുന്നതെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.

ഇതിനകം സമ്മേളനങ്ങള്‍ നടന്ന രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരോട് ഒഡീഷയിലെ സ്പീക്കര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ലോക് സഭാ സ്പീക്കറുമായും സംസാരിച്ചതായി പത്രെ പറഞ്ഞു.  

Tags: