തിരൂര്‍ സ്വദേശി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-06-19 10:13 GMT

തിരൂര്‍: മലപ്പുറം തിരൂര്‍ സ്വദേശി യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. തിരൂര്‍ നിറമരുതൂര്‍ മങ്ങാട് സ്വദേശി ആലങ്ങത്ത് ഉമ്മര്‍ ബാവയാണ് മരിച്ചത്. യുഎഇയിലെ ഫുജൈറയില്‍ വച്ചായിരുന്നു മരണം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും.

കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇരുന്നൂറില്‍ കൂടുതല്‍ മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടഞ്ഞത്.