ഫൈസല്‍ പറവന്നൂര്‍ നിര്യാതനായി

Update: 2022-07-29 03:17 GMT

കല്‍പകഞ്ചേരി: മാതൃഭൂമി കല്‍പകഞ്ചേരി ലേഖകന്‍ ഫൈസല്‍ പറവന്നൂര്‍ (44) നിര്യാതനായി. കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകനാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കിഴക്കെപാറ പളളിയില്‍.

കല്‍പകഞ്ചേരി പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്, പാറക്കല്‍ എനര്‍ജി കെയര്‍ പാലിയേറ്റീവ് കമ്മറ്റിയംഗം, കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി, കിഴക്കേപ്പാറ ക്ലാസിക് സാംസ്‌കാരിക നിലയം പ്രസിഡന്റ്, ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂര്‍ ലൈവ് ഓണ്‍ലൈന്‍ ചാനല്‍ ചെയര്‍മാന്‍, കല്‍പകഞ്ചേരി

ജിവിഎച്ച്എസ്എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മാതാവ്: ആയിഷ നെടിയോടത്ത്. ഭാര്യ: റഹീന പൂഴിക്കല്‍.

മക്കള്‍: റിസ്‌വാ ന്‍, റസ്‌നിം. സഹോദരങ്ങള്‍: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ