തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം: സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെട്ടു

Update: 2020-11-21 12:53 GMT

മാളഃ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഹനാപകടത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മരണപെട്ടു. അന്നമനടയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തിനടയില്‍ അമിത വേഗതയില്‍ വന്ന ഇരുചക്ര വാഹനം തട്ടി ഐരാണിതറയില്‍ സഹജന്‍ (52) ആണ് മരണമടഞ്ഞത്. അന്നമനട പുറക്കുളം പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

തെങ്ങുകയറ്റ തൊഴിലാളിയായ സഹജന്‍ സിപിഎം, കര്‍ഷക തെഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ ലത. മക്കള്‍

ഹരിത, സനീഷ്, ശ്രീഹരി, ഹരിപ്രിയ. മരുമകന്‍ സനീഷ്.

Similar News