സഫൂറ സര്‍ഗാറിന്റെ എംഫില്‍ പ്രവേശം റദ്ദാക്കിയ നടപടി: വിദ്യാഭ്യാസ നയത്തിലെ സങ്കുചിത താല്പര്യം ആശങ്കാജനകമെന്ന് എന്‍ഡബ്ല്യൂഎഫ്

Update: 2022-09-01 14:02 GMT

ന്യൂഡല്‍ഹി: സഫൂറ സര്‍ഗാറിന്റെ എംഫില്‍ പ്രവേശനം റദ്ദാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എന്‍ഡബ്ല്യൂഎഫ്. പഠനം മുടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അവരുടെ ജെഎംഐ പ്രവേശനം റദ്ദാക്കിയ നടപടി. കൊവിഡ് മഹാമാരിയുടെ മൂന്ന് ഘട്ടങ്ങള്‍, ഗര്‍ഭാവസ്ഥ, ജയില്‍ വാസം, കുടുംബത്തിലെ കൊവിഡ് ബാധ തുടങ്ങിയ തടസങ്ങള്‍ തരണം ചെയ്താണ് സഫൂറ എംഫില്ലിനായുള്ള ഫീല്‍ഡ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്. എന്നിട്ടും ചട്ടവിരുദ്ധമായി, സഫൂറയുടെ പ്രബന്ധം സമര്‍പ്പിക്കാനുള്ള അനുമതി യൂനിവേഴ്‌സിറ്റി നിഷേധിക്കുകയാണ്.

ദക്ഷിണേന്ത്യയിലെ സഹോദരിമാര്‍ക്കും അധികൃതരില്‍ നിന്നും സമാനമായ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. വിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. പഠനം മുടക്കുക എന്നതാണ് ഇത്തരം അവകാശ നിഷേധങ്ങള്‍ക്ക് പിന്നിലെ ഗൂഢ ലക്ഷ്യം. ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ ആരുംതന്നെ ശബ്ദിക്കാതിരിക്കാന്‍ സ്ത്രീകളെ നിരക്ഷരായി മാറ്റാനാണവര്‍ ആഗ്രഹിക്കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ ഇത്തരം ക്രൂരതകളെ നാഷണല്‍ വിമന്‍സ് ഫ്രണ്ട് അപലപിക്കുന്നു. പഠനം തുടരാന്‍ സഫൂറയെ അനുവദിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News