മന്ത്രാലയ യോഗങ്ങളില്‍ ബിസ്‌ക്കറ്റില്ല; ഇനി പുഴുങ്ങിയ കടലയും ബദാമും ഈത്തപ്പഴവും

Update: 2019-06-29 12:55 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ യോഗങ്ങളില്‍ ബിസ്‌കറ്റ് വിതരണം വേണ്ടെന്ന് ഉത്തരവ്. പകരം ആരോഗ്യദായകമായ പുഴുങ്ങിയ കടല, ബദാം, ഈത്തപ്പഴം എന്നിവ നല്‍കാനാണ് മന്ത്രി ഹര്‍ഷവര്‍ധന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റിന്റെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ടമെന്റ് കാന്റീന്‍ വഴിയും ബിസ്‌ക്കറ്റ് വില്‍ക്കില്ല. പുഴുങ്ങിയ കടല, ഈത്തപ്പഴം, ബദാം, അക്രൂട്ട് എന്നിവയായിരിക്കും ബിസ്‌ക്കറ്റിനു പകരം ഔദ്യോഗിക യോഗങ്ങളില്‍ നല്‍കുക. യോഗങ്ങളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനുള്ള വിലക്ക് ഉത്തരവില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

Similar News