മുഖ്യമന്ത്രി ഉറപ്പുനല്‍കിയ ശമ്പളം ലഭിക്കുന്നില്ലെന്ന് കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നഴ്‌സുമാര്‍

Update: 2021-03-05 08:06 GMT

മലപ്പുറം: കൊവിഡ് മഹാമാരി വ്യാപന ഘട്ടത്തിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം ലഭിക്കുന്നില്ലെന്ന് നഴ്‌സുമാരുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നഴ്‌സുമാരാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. 20,000 രൂപയും അലവന്‍സുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കൊവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ധൈര്യപൂര്‍വ്വം കൊവിഡ് ഡ്യൂട്ടിക്കിറങ്ങിയവരാണ് എന്‍എച്ച്എം നഴ്‌സുമാര്‍.

യൂനിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ശമ്പള അട്ടിമറിക്ക് പിന്നിലെന്നാണ് ആരോപണം. 


 കൊവിഡ് ഘട്ടം മുതല്‍ സര്‍ക്കാര്‍ നല്‍കിയ ശമ്പളവ്യവസ്ഥയുടെ വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് നഴ്‌സുമാരുടെയും ഇവരോട് അനുഭാവം പുലര്‍ത്തുന്ന പൊതുപ്രവര്‍ത്തകരുടെയും ശ്രമം.

Tags: