ന്യൂഡല്‍ഹി: 2020 ജൂണില്‍ നടന്ന യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍.ടി.എ. ugcnet.nta.nic.in എന്ന വെബ്സൈറ്റിലൂടെ ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും നല്കി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാം. ജൂണില്‍ നടക്കാണ്ടിയിരുന്ന പരീക്ഷ കൊവിഡ് 19-നെ തുടര്‍ന്ന് സെപ്തംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലായാണ് നടത്തിയത്. കഴിഞ്ഞ ദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.