മുന്നാക്കസമുദായപ്പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്എസിന്റെ കോടതിയലക്ഷ്യ നോട്ടീസ്

Update: 2021-06-02 12:45 GMT

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ മുന്നാക്ക സംവരണം നടപ്പാക്കാനായില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പെരുമാറ്റച്ചട്ടം ഇതിന് ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നുവന്നും എന്‍എസ്എസ് വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.