എന്‍എസ്എസ് നേതൃത്വം ഇടതുപക്ഷ വിരുദ്ധത തെളിയിച്ചു: എ വിജയരാഘവന്‍

സംസ്ഥാനത്ത് ബിജെപി ഗൗരവമേറിയ മല്‍സരം നടത്തുന്നുവെന്ന തോന്നലുണ്ടാക്കിയില്ല

Update: 2021-04-07 07:35 GMT

തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വം ഇടതുവിരുദ്ധത തെളിയിച്ചുവെന്നും സമദൂരത്തില്‍ നിന്നുള്ള വ്യത്യാസമാണിതെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പക്ഷേ, സുകുമാരന്‍ നായരുടെ സമുദായം ഇടതുപക്ഷത്തിന് വോട്ടു ചെയ്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഗൗരവമേറിയ മല്‍സരം നടത്തുന്നുവെന്ന തോന്നലുണ്ടാക്കിയില്ല. ത്രികോണ മല്‍സരമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ഗൗരവമേറിയ മല്‍സരം നടക്കുന്നില്ലെന്ന തോന്നലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും വോട്ടു വിനിമയത്തിലായിരുന്നു. എന്നാലും അതിന് മുകളില്‍ ജയിക്കാന്‍ കഴിയും. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തെ മാറ്റി വിശ്വാസത്തെ കൊണ്ടുവരാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാവും. വിശ്വാസികള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: