പ്രവാസി ഭദ്രത: പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ; ഇപ്പോള്‍ അപേക്ഷിക്കാം

Update: 2022-01-10 12:01 GMT

തിരുവനന്തപുരം; കൊവിഡാനന്തരം നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബര്‍ 26ന് ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ കെ.എസ്.എഫ്.ഇ വഴി 171 സംരംഭങ്ങള്‍ക്കായി 7.96 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. രണ്ടു വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ മലയാളികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപവരെ അനുവദിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷാ സമര്‍പ്പണം തുടരുകയാണ്.

കെ.എസ്.എഫ്.ഇയുടെ 630 ശാഖകളിലൂടെ വായ്പ ലഭിക്കും. പദ്ധതി തുകയുടെ 25ശതമാനം പരമാവധി ഒരു ലക്ഷം വരെ മൂലധനസബ്‌സിഡിയും ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സീഡിയും ലഭിക്കുമെന്നതാണ് പദ്ധിതിയുടെ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ ശാഖകളിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 

Tags: