എയർ പോർട്ടുകളിൽ യാത്രക്കാർ നേരത്തെ എത്തിച്ചേരണമെന്ന് അറിയിപ്പ്

Update: 2022-12-19 09:05 GMT

ദോഹ: ഫിഫ ലോകകപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ തിരികെ മടങ്ങുന്ന യാത്രക്കാരാൽ എയര്‍പോര്‍ട്ടുകളിലുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത്, ഇന്നും നാളെയും – ഡിസംബർ 19, 20 ദിവസങ്ങളിൽ യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചു. യാത്രയുടെ 4 മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്താനാണ് നിർദ്ദേശം. കഴിയുന്നതും ഓണ്‍ ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും നിർദ്ദേശമുണ്ട്.

Similar News