ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്തു; കൊല്ലം ടോള്‍ പ്ലാസാ ജീവനക്കാരന് കാര്‍ യാത്രികരുടെ മര്‍ദ്ദനം

കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം

Update: 2022-08-11 13:04 GMT

കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദ്ദിച്ചു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്.

ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറഞ്ഞു. അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Tags:    

Similar News