നൂപുര്‍ ശര്‍മയുടെ കോലം വൈദ്യുതികമ്പിയില്‍ കെട്ടിത്തൂക്കി പ്രതിഷേധം: 3 പേരെ അറസ്റ്റ് ചെയ്തു
ബെലഗാവി: പ്രവാചകനിന്ദ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച നൂപുര്‍ ശര്‍മയുടെ കോലം വൈദ്യുതികമ്പിയില്‍ കെട്ടിത്തൂക്കി പ്രതിഷേധിച്ച മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബലഗവിയില്‍ നഗരമധ്യത്തിലെ ഇലക്ട്രിക് വയറിലാണ് കോലം കെട്ടിത്തൂക്കിയത്. പ്രതീകാത്മകമായി തൂക്കിക്കൊന്നതാണെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്.
പ്രതിഷേധം അരങ്ങേറിയ ഉടന്‍ പോലിസെത്തി കോലം മാറ്റി.
സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രവാചകനിന്ദയുണ്ടാക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കഴിഞ്ഞ ആഴ്ച പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.