വെള്ളമില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോവാദി തടവുകാര്‍ സമരത്തില്‍

മാവോവാദി ബന്ധം ആരോപിച്ച് പിടികൂടിയ കാളിദാസ്, ഇബ്രാഹീം, ഉണ്ണികൃഷ്ണന്‍ എന്നിവരാണു നിരാഹാരസമരം നടത്തുന്നത്

Update: 2019-05-16 18:06 GMT

കണ്ണൂര്‍: പ്രാഥമികാവശ്യത്തിനു പോലും വെള്ളമോ മറ്റു സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോവാദി തടവുകാര്‍ നിരാഹാര സമരത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് പിടികൂടിയ കാളിദാസ്, ഇബ്രാഹീം, ഉണ്ണികൃഷ്ണന്‍ എന്നിവരാണു നിരാഹാരസമരം നടത്തുന്നത്. പത്താം ബ്ലോക്കിലെ തടവുകാര്‍ക്ക് ഒരു മാസമായി ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്നാണു പരാതി. ഇക്കാര്യത്തെ കുറിച്ച് നിരവധി തവണ ജയില്‍ അധികൃചരോട് സൂചിപ്പിച്ചിട്ടും പരിഹാരം കാണാത്തതിനാലാണ് തടവുകാര്‍ നിരാഹാര സമരത്തിലേക്കു നീങ്ങിയതെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി പി റഷീദ്, പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ അറിയിച്ചു.







Tags: