ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ല: രാഹുല്‍ ഗാന്ധി

സത്യത്തിന്റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്പോള്‍ എല്ലാ പോരാട്ടങ്ങളെയും അഭിമുഖീകരിക്കും ..

Update: 2020-10-02 04:01 GMT

ന്യൂഡല്‍ഹി: ലോകത്തിലെ ആരെയും ഭയപ്പെടുകയില്ലെന്നും ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ലെന്നും രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ അറസ്റ്റിലായതിനു പറകെയാണ് രാഹുല്‍ ഗാന്ധി ഗാന്ധിജയന്തി ദിനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


'ലോകത്തിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഒരു തരത്തിലുള്ള അനീതിക്കും ഞാന്‍ കീഴടങ്ങില്ല. സത്യത്തിന്റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്പോള്‍ എല്ലാ പോരാട്ടങ്ങളെയും അഭിമുഖീകരിക്കും ... ഹൃദ്യമായ ഗാന്ധി ജയന്തി ആശംസകള്‍'. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


20കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വാര്‍ദ്രയെയും പോലിസ് തടയകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. അതിനു പിറകെ പകര്‍ച്ചവ്യാധി നിയമപ്രകാരം രാഹുലിനും പ്രിയങ്കക്കും 150 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.




Tags: