ആദിത്യനാഥിനെതിരേ പരാമര്‍ശം നടത്തിയ കേസ്: 2 വര്‍ഷത്തേക്ക് സാമൂഹികമാധ്യമം ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ

ഇന്ത്യന്‍ പീനല്‍ കോഡിലെ 419, 420, 120 ബി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 66 ഡി എന്നിവ പ്രകാരമാണ് അഖിലാനന്ദ് റാവുവിനെതിരെ കേസെടുത്തത്.

Update: 2020-11-07 14:19 GMT

അലഹബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ വിചിത്രമായ ജാമ്യവ്യവസ്ഥ നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. ആദിത്യനാഥിനെതിരേ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ച അഖിലാനന്ദ് റാവുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് സാമൂഹികമാധ്യമ ഉപയോഗം വിലക്കിയത്.

'അപേക്ഷകന്‍ രണ്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ വിചാരണക്കോടതിയുടെ മുമ്പാകെ വിചാരണ അവസാനിക്കുന്നതുവരെ, ഏതാണ് മുമ്പുള്ളതെന്ന് വെച്ചാല്‍ അന്നുവരെ സാമൂഹികമാധ്യമം ഉപയോഗിക്കരുത് എന്നാണ് ജാമ്യം അനുവദിക്കാനുള്ള ഉപാധിയായി ജഡ്ജി ഉന്നയിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 419, 420, 120 ബി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 66 ഡി എന്നിവ പ്രകാരമാണ് അഖിലാനന്ദ് റാവുവിനെതിരെ കേസെടുത്തത്. എന്നാല്‍ ചുമത്തിയ കുറ്റങ്ങള്‍ പോലീസിന്റെ തെറ്റായ ആരോപണമാണെന്ന് അപേക്ഷകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിമല്‍ കുമാര്‍ പാണ്ഡെ കോടതിയില്‍ പറഞ്ഞു. മെയ് 12 മുതല്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് അഖിലാനന്ദ് റാവു.

Tags:    

Similar News