പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഇരിപ്പിടമില്ല: ഹൈബി ഈഡന്‍ അവകാശ ലംഘന നോട്ടീസ് നല്‍കി

Update: 2021-02-13 13:42 GMT

കൊച്ചി: കൊച്ചി റിഫൈനറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടികാട്ടി ഹൈബി ഈഡന്‍ എംപി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. വിവിധ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ പ്രധാനമന്ത്രി എത്തുന്ന പരിപാടിയില്‍ സ്ഥലം എംപി ആയ ഹൈബി ഈഡന് വേദിയില്‍ അവസരം നല്‍കിയിട്ടില്ല. പാര്‍ലമെന്റ് അംഗത്തിന് നല്‍കേണ്ട പ്രോട്ടോക്കോള്‍ മര്യാദകള്‍ക്ക് വിരുദ്ധമായി, ഉദ്ഘാടന പരിപാടിയുടെ ഇരിപ്പിടങ്ങള്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഡയസില്‍ നിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും നോട്ടീസില്‍ പറയുന്നു.


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയിലൂടെ സി.പി.എംബി.ജെ.പി ബന്ധം മറനീക്കി പുറത്ത് വരികയാണ്. പരിപാടി നടക്കുന്ന കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.പി, എം.എല്‍.എ എന്നിവരെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈബി ഈഡന്‍ പറയുന്നു.




Tags: