ഐഎന്‍ക്‌സ്-മീഡിയ കേസ്: ചിദംബരത്തിന് കനത്ത തിരിച്ചടി

ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റീസ് സുനില്‍ ഗൗറിന്റേതാണ് വിധി. അറസ്റ്റ് ഒഴിവാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യവും തള്ളി.

Update: 2019-08-20 10:38 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റീസ് സുനില്‍ ഗൗറിന്റേതാണ് വിധി. അറസ്റ്റ് ഒഴിവാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യവും തള്ളി. ചിദംബരം സുപ്രീംകോടതിയെ സമീപിച്ചേക്കും. 2007ൽ മൻമോഹൻ സിങ് സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോൽസാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കേസില്‍ ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രതിചേര്‍ത്തു. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇതുവരെ സംരക്ഷണം നല്‍കിയിരുന്നു. ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹരജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന നിലപാടാണ് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും സ്വീകരിച്ചിരുന്നത്.

നേരത്തെ ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സിബിഐ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐഎന്‍എക്സ് മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.

Similar News