വിശാഖപ്പട്ടണം സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവല്‍ക്കരിക്കരുത്: ആന്ധ്രപ്രദേശിലെ കേന്ദ്രവിരുദ്ധ ബന്ദ് പൂര്‍ണം
കൃഷ്ണ: വിശാഖപ്പട്ടണം സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ ആന്ധ്രപ്രദേശില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമെന്ന് റിപോര്‍ട്ട്. ബിജെപി ഒഴിച്ച് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ബന്ദ് നടക്കുന്നത്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളൊന്നും ഇന്ന് സര്‍വീസ് നടത്തിയില്ല. മിക്കവാറും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
കടകളും മാളുകളും സ്വമേധയാ അടയ്ക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുളള ശ്രമങ്ങള്‍ പോലിസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.