2000ത്തിന്റെ നോട്ട് നിരോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി

എ എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി

Update: 2020-03-16 12:23 GMT

ന്യൂഡല്‍ഹി: 2000ത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താകൂര്‍ പാര്‍ലമെന്റില്‍. എ എം ആരിഫ് എം.പിയുടെ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എടിഎമ്മുകളില്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ നിറച്ചാല്‍ മതിയെന്ന് പ്രാദേശിക ഹെഡ് ഓഫീസുകള്‍ക്ക് എസ്ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ട് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി രേഖാമൂലം എം.പിയെ അറിയിച്ചു. 

Tags:    

Similar News