ലോക് ഡൗണ്‍ ഇപ്പോഴില്ല: കൊവിഡ് വ്യാപിക്കുന്നതിനാല്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ആഗ്രഹിക്കുന്ന നിലയില്‍ വാക്‌സിന്‍ ലഭിക്കുന്നില്ല; ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ ലോക്ഡൗണിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. പക്ഷേ കടുത്ത് നിയന്ത്രണം വേണം. പിന്നീട് അത്തരം സാഹചര്യം വരുമ്പോള്‍ ലോക് ഡൗണിനെക്കുറിച്ച് ആലോചിക്കും. വാക്‌സിന് പണം എവിടെ നിന്നു വരുമെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശത്തിന്, അത് സാധാരണ നിലയില്‍ നടക്കുന്നതാണ്, അത് ആ സമയത്ത് വരുമെന്നും മുഖമന്ത്രി പറഞ്ഞു.ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. 18-45 വയസ്സുകാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോഴും, ആവിശ്യത്തിന് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാതെ വന്നാല്‍ പ്രശ്‌നമാണ്. സംസ്ഥാനം ആഗ്രഹിക്കുന്ന നിലയില്‍ വാക്‌സന്‍ ലഭിക്കുന്നില്ല. 18-45 പ്രായക്കാര്‍ക്ക് സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങി നല്‍കുന്നതാണ്. കമ്പനികള്‍ എത്ര വാക്‌സിന്‍ തരും അതിനനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഉല്‍പാദകരില്‍ നിന്ന് ഒരേ വിലക്ക് വാക്‌സിന്‍ ലഭിക്കണം. വില ഏകീകരിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യം.
ഇഎംസിസി ഷിജു വര്‍ഗ്ഗീസിന്റെ കാറിന് നേരയുണ്ടായ ആക്രമണ കേസ്, തുടക്കത്തിലേ സംശയങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഉടന്‍ അക്കാര്യത്തില്‍ വ്യക്തത വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള അവസ്ഥ ഇന്ന് അവലോകന യോഗം വിലയിരുത്തി. പൊതുവെ വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണിത്. അതിനനുസൃതമായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തും. ലോക്ക് ഡൗണ്‍ ആവശ്യം ഉയരുന്നുണ്ട്. സംപൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഉചിതം. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്റെ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടാന്‍ നിര്‍ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തുന്നുണ്ട്. വാര്‍ഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലിസും ഒന്നിച്ച ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
