കന്‍വാര്‍ യാത്ര ഈ വര്‍ഷമില്ല; സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി യുപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കന്‍വാര്‍ യാത്ര ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ മൊഴി നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്.
കന്‍വാര്‍ യാത്രയെക്കുറിച്ച് അവസാന തീരുമാനെടുക്കണമെന്ന നിര്‍ദേശമനുസരിച്ചാണ് യുപി നിലപാട് വ്യക്തമാക്കിയത്.
ഇത് രണ്ടാം തവണയാണ് കന്‍വാര്‍ യാത്ര റദ്ദാക്കുന്നതെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ പറഞ്ഞു.
ഒരാള്‍ അയാളുടെ പ്രാദേശികമായ ഒരു ക്ഷേത്രത്തില്‍ ആരാധന നടത്തിയാല്‍ അത് യാത്രയല്ല. അവിടെയും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ കാര്യത്തില്‍ അവസാന തീരുമാനെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് രണ്ട് ദിവസം സമയം നല്‍കിയിരുന്നു. സ്വന്തം നിലക്ക് തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ തിങ്കളാഴ്ച കോടതി സ്വമേധയാ നീരുമാനം പാസ്സാക്കുമെന്നുമായിരുന്നു ജസ്റ്റിസ് ഹോഹിന്‍ടണ്‍ നരിമാന്‍ യുപി സര്‍ക്കാരിനോട്പറഞ്ഞത്.
കന്‍വാര്‍ യാത്രക്ക് യുപി സര്‍ക്കാരിനു പുറമെ ഉത്തരാഖണ്ഡും അനുമതി നിഷേധിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 25നാണ് യാത്ര നടക്കുന്നത്. കന്‍വാര്‍ യാത്രക്കെതിരേ നിലപാടെടുത്ത സംസ്ഥാനങ്ങള്‍ക്കെതിരേ ബിജെപി നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ഹിന്ദു കാര്‍ഡ് കളിക്കുകയാണെന്ന് മറ്റ് പാര്‍ട്ടികളും വിമര്‍ശിച്ചു.
