കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനം പാടില്ല; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2021-05-13 17:58 GMT

ആലപ്പുഴ: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനം നിരോധിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിനുള്ള സാധ്യതയുമുണ്ട്. പ്രസ്തുത സാഹചര്യത്തിലാണ് തീരപ്രദേശത്ത് മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചത്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.