കര്‍ണാടകയില്‍ കല്‍ക്കരി പ്രതിസന്ധിയില്ല; ക്ഷാമം സംസ്ഥാന സര്‍ക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് കല്‍ക്കരി ക്ഷാമമില്ലെന്നും ക്ഷാമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ഗുഢതാല്‍പ്പര്യത്തോടെയെന്നും കോണ്‍ഗ്രസ് നേതാവ് സീതാരാമയ്യ. കല്‍ക്കരി ക്ഷാമത്തിന്റെ സാഹചര്യത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരമാനം പുറത്തുവന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തുവന്നത്. സ്വകാര്യ വൈദ്യുതി ഉല്‍പ്പാദകരെ സഹായിക്കാനാണ് ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് ആരോപണം. കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയാണ് സിദ്ധരാമയ്യ.
സംസ്ഥാനത്തിന് ആവശ്യത്തിന് വൈദ്യുത ഉല്‍പ്പാദനത്തിനുളള സാധ്യതയുണ്ട്. റിസര്‍വോയറുകള്‍ നിറഞ്ഞുകെടുക്കുകയാണ്. കല്‍ക്കരിയും ആവശ്യത്തിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
വൈദ്യുതി മേഖല സ്വകാര്യ വല്‍ക്കരിക്കാനുളള നീക്കം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ക്ഷാമം. ഞങ്ങളതിന് എതിരായിരുന്നു. ഇപ്പോഴും എതിരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകമാനമുള്ള താപനിലയിങ്ങളില്‍ കല്‍ക്കരിക്ഷാമം രൂക്ഷമാണ്. എന്നാല്‍ കല്‍ക്കരിക്ഷാമമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.