രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്
ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ സഞ്ജയ് സിങ് കോണ്‍ഗ്രസ് അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും വേണ്ടെന്ന് വച്ചാണ് പടിയിറങ്ങിയിരിക്കുന്നത്.
ന്യൂഡൽഹി: കോണ്‍ഗ്രസിന് നാഥനില്ലെന്ന് കുറ്റപ്പെടുത്തി അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ സഞ്ജയ് സിങ് കോണ്‍ഗ്രസ് അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും വേണ്ടെന്ന് വച്ചാണ് പടിയിറങ്ങിയിരിക്കുന്നത്. രാജിക്ക് പിന്നാലെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെന്ന് സഞ്ജയ് സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഭൂതകാലത്തില്‍ ജീവിക്കുകയാണെന്നും കോണ്‍ഗ്രസിന് യാതൊരു ഭാവിയുമില്ലെന്നും സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ സുല്‍ത്താന്‍പുര്‍ മണ്ഡലത്തില്‍ മൽസരിച്ച് എതിരാളിയായ മേനക ഗാന്ധിയോട് സഞ്ജയ് സിങ് പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവുകൂടിയായ ഭാര്യ അമീത്ത സിങ്ങും സഞ്ജയ് സിങ്ങിനൊപ്പം കോൺഗ്രസ് വിട്ടിട്ടുണ്ട്.