എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; കൊവിഡ് സുരക്ഷ ഉറപ്പുവരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

Update: 2021-04-19 13:58 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരീക്ഷ നടത്തിപ്പില്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഇതിനാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ അകലം പാലിക്കണം, ട്രിപ്പിള്‍ ലൈന്‍ മാസ്‌ക് അധ്യാപകരും ജീവനക്കാരും ധരിക്കണം. വിദ്യാര്‍ഥികളും ട്രിപിള്‍ ലയര്‍ മാസ്്ക് ധരിക്കുന്നുണ്ടോ എന്ന് ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിക്കണം. ഐആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ച് വിദ്യാര്‍ഥികളെ സ്‌കൂള്‍ കാമ്പൗണ്ടില്‍ പ്രവേശിപ്പിക്കണം. സാനിറ്റൈസര്‍, സോപ്പു എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റൈനില്‍ ഉള്ളവര്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട. പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഉറപ്പുവരുത്താന്‍ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.

Tags: