ചിത്രം പങ്കുവച്ച രാജീവിനെതിരേ കേസില്ല, തനിക്കെതിരേ കേസും; നടപടി രാഷ്ട്രീയപ്രേരിതമെന്ന് എന്‍ സുബ്രഹ്‌മണ്യന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവച്ച രാജീവ് ചന്ദ്രശ്ഖറിനെതിരേ കേസില്ലെന്നും എന്നാല്‍ തനിക്കെതിരേ കേസെടുത്തെന്നും കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍. പോലിസ് വിട്ടയച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പരാമര്‍ശം.
പ്രാതല്‍ പോലും കഴിക്കാന്‍ അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്. ഇടയ്ക്കിടെ സിഐയെ ഉന്നതനായ ആരോ വിളിച്ച് നിര്‍ദ്ദേശം കൊടുത്തു. ആദ്യം സ്റ്റേറ്റ്മെന്റ് വേണമെന്നാണ് തന്നോട് പറഞ്ഞത്. സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനിടെ ആരോ വിളിച്ച് കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. രാവിലെയുള്ള മരുന്ന് കഴിക്കാനായില്ല, പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാനോ പ്രാതല്‍ കഴിക്കാനോ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത് കേരളത്തിലെ എകെജി സെന്ററിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും എന്തൊക്കെ ഉണ്ടായാലും കേരളത്തിലെ സ്വര്‍ണക്കൊള്ളക്കാരെ പുറത്തുകൊണ്ട് വരാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.