നിവാര്‍: തമിഴ്‌നാട്ടില്‍ മൂന്ന് മരണം; അവശ്യസേവനങ്ങള്‍ പുനഃസ്ഥാപിച്ചു

Update: 2020-11-26 08:51 GMT

ചെന്നൈ: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ജനജീവിതം നിവാര്‍ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3 ആയി. ചുഴലിക്കാറ്റിലുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി അതുല്യ മിശ്ര പറഞ്ഞു.

ചുഴലിക്കാറ്റ് അതീവ ഗുരുതരമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതലെടുത്തതുകൊണ്ട് അപടകങ്ങള്‍ ഒഴിവായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. ഇതുവരെ മൂന്ന് പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു. 101 വീടുകള്‍ നിലംപൊത്തെ. 380 മരങ്ങള്‍ കടപുഴകിവീണു. മുഴുവന്‍ അവശ്യസേവനങ്ങളും പുനഃസ്ഥാിച്ചിട്ടുണ്ട്. വെളളം, വൈദ്യുതി, ആരോഗ്യരംഗം തുടങ്ങി എല്ലാതും പുനഃസ്ഥാപിച്ചു- മിശ്ര വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ചെന്നൈ നഗരത്തില്‍ നിന്ന് വെളളം ഇറങ്ങിത്തുടങ്ങി.

ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞുവരുന്നതായി ഏജന്‍സികള്‍ നേരത്തെത്തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു.

നാളെയും ചെന്നൈയില്‍ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

Tags: