നിതീഷ് കുമാറിന് വിശ്വാസ്യതയില്ല; രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ചിരാഗ് പസ്വാന്‍

Update: 2022-08-09 12:57 GMT

ന്യൂഡല്‍ഹി: ബീഹാറില്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ലോകജനശക്തി പാര്‍ട്ടി(രാം വിലാസ്) നേതാവ് ചിരാഗ് പസ്വാന്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചസാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

നിതീഷ് കുമാറിന് ഒട്ടും വിശ്വാസ്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് സ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് താല്‍പര്യം. അദ്ദേഹത്തിന് (നിതീഷ് കുമാര്‍) എന്തെങ്കിലും പ്രത്യയശാസ്ത്രമുണ്ടോ? അടുത്ത തിരഞ്ഞെപ്പില്‍ ജെഡി(യു)വിന് ഒരു സീറ്റുപോലും ലഭിക്കില്ല- ചിരാഗ് പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രിയും ദലിത് നേതാവുമായ രാം വിലാസ് പസ്വാന്റെ മകനാണ് അദ്ദേഹം.

ഇന്ന് നാല് മണിയോടെയാണ് നിതീഷ് കുമാര്‍ ഗവര്‍ണറെക്കണ്ട് രാജിസമര്‍പ്പിച്ചത്.

Tags:    

Similar News