സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍: എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

Update: 2022-08-09 13:45 GMT

പട്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. തന്നെ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ പട്ടികയും നിതീഷ് ഗവര്‍ണര്‍ക്ക് നല്‍കി.

''ഞങ്ങളെ പിന്തുണക്കുന്ന 164 എംഎല്‍എമാരുടെ പട്ടിക നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ എന്നാണ് നടത്താനാവുകയെന്ന് അദ്ദേഹം അറിയിക്കും- നതീഷ് പറഞ്ഞു.

ജെഡിയു നേതാവ് നിതീഷ് കുമാറാണ് ബീഹാറിലെ വിശാലസഖ്യത്തിന്റെ നേതാവ്.

ഇന്ന് വൈകീട്ടാണ് നിതീഷ് ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കി മുഖ്യമന്ത്രിപദം രാജിവച്ചത്.

രാജിയ്ക്കുശേഷം നിതീഷും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.

തനിക്ക് 7 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നാണ് നതീഷ് കുമാര്‍ അവകാശപ്പെട്ടിട്ടുള്ളത്. കൂടാതെ ഒരു സ്വതന്ത്രഎംഎല്‍എയുടെ പിന്തുണയുമുണ്ട്.