നിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണം

Update: 2022-08-11 11:46 GMT

ന്യൂഡല്‍ഹി: മഹസഖ്യം നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ആഗസ്ത് 16നായിരിക്കും മന്ത്രിസഭാ വികസനം.

ബുധനാഴ്ചയാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തത്. ആഗസ്ത് 24 സഭ കൂടി ഭൂരിപക്ഷം തെളിയിക്കണം.

242 അംഗമുള്ള ബീഹാറില്‍ ബിജെപിക്ക് 77ഉം ജെഡിയുവിന് 45ഉം എച്ച്എഎം 4ഉം ആര്‍ജെഡിക്ക് 79ഉം കോണ്‍ഗ്രസ്സിന് 19ഉം സിപിഐ- എംഎല്ലിന് 12ഉം സിപിഐക്ക് 4ഉം സീറ്റുണ്ട്.

എഐഎംഐഎമ്മിനും സ്വതന്ത്രനും ഓരോ സീറ്റ് വീതമുണ്ട്.

Tags: