നിര്‍ഭയകേസ്‌: പ്രതി സമര്‍പ്പിച്ച പുനഃപരിശോധന ഹരജി ഇന്ന് സുപ്രീംകോടതിയില്‍

നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിങ് എന്നിവര്‍ വധശിക്ഷയ്‌ക്കെതിരേ പുനഃപരിശോധന ഹരജികള്‍ നല്‍കിയിരുന്നു.

Update: 2019-12-17 05:47 GMT

ന്യൂഡല്‍ഹി: നിര്‍ഭയകേസ്‌ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷയ്‌ക്കെതിരേ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി ഇന്ന് സുപ്രീ കോടതിയില്‍. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്ഹരജി  പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിങ് എന്നിവര്‍ വധശിക്ഷയ്‌ക്കെതിരേ പുനഃപരിശോധന ഹരജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ സിങ് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പ്രതികള്‍ എല്ലാം തിഹാര്‍ ജയിലിലാണ് ഉള്ളത്.


Tags:    

Similar News