നിപ ബാധിച്ച് മരണം: ചികില്‍സാപ്പിഴവിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

Update: 2021-09-08 11:05 GMT
നിപ ബാധിച്ച് മരണം: ചികില്‍സാപ്പിഴവിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നിപ ബാധിച്ചു ഒരു കുട്ടി മരിച്ച സംഭവത്തില്‍ ചികില്‍സ പിഴവ് സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ല ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. കഴിഞ്ഞ ദിവസം നിപ ബാധിച്ചു മരിച്ച കുട്ടിയെ മെഡിക്കല്‍ കോളജില്‍ ആവശ്യമായ വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ െ്രെപവറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത് ഗുരുതരമായ വീഴ്ചയാണ്. 2018ല്‍ നിപ പടര്‍ന്നു പിടിച്ചപ്പോള്‍ കേരളത്തില്‍ തന്നെ ഇത്തരം രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന തരത്തിലുള്ള വൈറോളജി ലാബ് സംവിധാനം ഒരുക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ നിപ റിപോര്‍ട്ട് ചെയ്തപ്പോഴാണ് ആരോഗ്യ മന്ത്രി അത്തരം ഒരു സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രോഗപ്രതിരോധത്തിന് മതിയായ സംവിധാനം ഒരുക്കുന്നതിന് പകരം പകര്‍ച്ച വ്യാധികളെ ഖജനാവ് നിറക്കാനുള്ള ഉപാധിയായി സര്‍ക്കാര്‍ കാണരുത്. മെഡിക്കല്‍ കോളജ് അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രണ്ടന്റിന്റെ ഓഫിസിലേക്ക് എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ച വ്യാധികള്‍ തടയാന്‍ അടച്ചുപൂട്ടലല്ല വേണ്ടതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുകയും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരാടി, സെക്രട്ടറി വാഹിദ് ചെറുവറ്റ, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഖയ്യൂം, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ ഷമീര്‍, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ ,മണക്കടവ് , സൗത്ത് മണ്ഡലം പ്രസിഡന്റ് ജാഫര്‍ പയ്യാനക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags: