മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ നിപ വൈറസ് സാനിധ്യം

വളരെ അപകടകാരിയായ നിപ വൈറസിന് മരണ നിരക്കും കൂടുതലാണ്.

Update: 2021-06-22 04:56 GMT

മുംബൈ: കൊവിഡ് ഭീഷണി തുടരുന്നതിനിടെ മാരകമായ നിപ വൈറസിന്റെ സാനിധ്യം കണ്ടെത്തി. മഹാരാഷ്ട്രയിലെ രണ്ടിടങ്ങളിലാണ് പൂനെ കേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ നിപ വൈറസ് കണ്ടെത്തിയത്.

മഹാബലേശ്വരില്‍ രണ്ട് ഗുഹകളില്‍ നിന്നും ലഭിച്ച വവ്വാലിന്റെ അവശിഷ്ടങ്ങളിലാണ് നിപ വൈറസ് കാണപ്പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പ്രഗ്യ യാദവ് പറഞ്ഞു. വവ്വാലുകളില്‍ നിന്നാണ് നീപ മനുഷ്യരിലേക്ക് പടരുന്നതെന്നും അവര്‍ വ്യക്തമാക്കി. വളരെ അപകടകാരിയായ നിപ വൈറസിന് മരണ നിരക്കും കൂടുതലാണ്. രണ്ടു ശതമാനത്തില്‍ താഴെയാണ് കൊവിഡ് മരണ നിരക്കെങ്കില്‍ നിപ ബാധിച്ചാല്‍ 65 മുതല്‍ 100 ശതമാനം വരെയാണ് മരണ നിരക്ക്. നിപ വൈറസിന് മരുന്നോ, വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags: